തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാവപ്പെട്ട മനുഷ്യരുടെ ക്ഷേമത്തിന് നിരവധി കാര്യങ്ങള്‍ ചെയ്തുവെങ്കിൽ മോഡി സര്‍ക്കാര്‍ മൂന്നാം വര്‍ഷം ആഘോഷിക്കുന്നത് മൃഗങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്.
സ്വന്തം മാതാവിനെക്കാള്‍ ഗോമാതാവിനെ സ്നേഹിക്കുന്ന ബിജെപിയോട്, അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അധികാരത്തില്‍ നിന്ന് ‘ഗോ’ എന്ന് പറയുന്ന സ്ഥിതിയുണ്ടാവും. ‘പ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പശു, പട്ടി, പന്നി, പോത്ത് എന്നിവയുടെ സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന ബിജെപിക്കാര്‍ ‘മ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മനുഷ്യരോട് മനുഷ്യത്വത്തോടുകൂടി മമത കാട്ടാനുള്ള മനസ് കാണിക്കണമെന്നും ഉഴവൂര്‍ വിജയന് പ്രസ്താവനയില്‍ പറഞ്ഞു.