കൊച്ചി: ആലുവയില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി ആശുപത്രിയെ നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ അംഗീകാരത്തിനായി പരിശ്രമിക്കുന്ന ആശുപത്രികള്‍ക്കുള്ള ഔദ്യോഗിക പരിശീലന കേന്ദ്രമായി പ്രഖ്യാപിച്ചു.
ചുരുങ്ങിയ പ്രവര്‍ത്തന കാലയളവിനുള്ളില്‍ ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എന്എബിഎച്ചും അന്തര്‍ദേശീയ അംഗീകാരമായ ജെസിഐയും നേടിയ രാജഗിരിയെ ചികിത്സാപരിചരണത്തില്‍ പുലര്‍ത്തുന്ന ഉയര്‍ന്ന ഗുണനിലവാരവും രോഗികള്‍ക്ക് നല്കുന്ന സുരക്ഷിതത്വവും കണക്കിലെടുത്താണ് സെന്റര്‍ ഫോര്‍ ക്വാളിറ്റി പ്രമോഷന് ആയി ഉയര്‍ത്തുന്നത്.
രാജ്യത്തെ എന്‍എബിഎച്ച് അംഗീകാരമുള്ള ആശുപത്രികളുടെ പൊതുവേദിയായി അറിയപ്പെടുന്ന കണ്‍സോഷ്യം ഓഫ് അക്രെഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍സ് (കാഹോ) ആണു പ്രഖ്യാപനം നടത്തിയത്. തുടര്‍ച്ചയായ പരിശീലന പരിപാടികളിലൂടെയും ഗുണനിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലൂടെയും മറ്റ് ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം നേടി കൊടുക്കുന്നതിനുവേണ്ടി രാജഗിരി ആശുപത്രിയും കാഹോയും ഇനി കൈകോര്‍ത്തു പ്രവര്‍ത്തിക്കും.
രാജഗിരി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കാഹോ പ്രസിഡന്റ് ഡോ. വിജയ് അഗര്‍വാള്‍ ആശുപത്രിക്കുള്ള സാക്ഷ്യപത്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളിക്കു കൈമാറി. സെക്രട്ടറി ഡോ. സി.എം. ഭഗത്, എന്‍എബിഎച്ച് പ്രതിനിധികളായ കാഹോയുടെ ടെക്നിക്കല്‍ അഡ്വൈസര്‍ ഡോ. ലല്ലു ജോസഫ്, എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജിവ് സിംഗ്, കെഎംസി മണിപ്പാലിലെ പീഡിയാട്രിക്സ് വിഭാഗം പ്രഫസര്‍ ഡോ. സുനീല്‍ സി. മുണ്ട്കൂര്‍, സണ്‍റൈസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്നു നൂറോളം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.