തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ രണ്ട് ഡ്രൈവർമാരെ ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ദീർഘദൂര യാത്രക്കാരുടെ അപകടരഹിത യാത്ര കെഎസ്ആർടിസിയും സർക്കാരും ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ അധികൃതർക്ക് നിർദേശം നൽകി.
ഉചിത നടപടികൾ സ്വീകരിക്കാൻ ഉത്തരവിന്റെ പകർപ്പ് ഗതാഗത സെക്രട്ടറിക്കും കെഎസ്ആർടിസി എംഡിക്കും അയച്ചു.
ദീർഘദൂര സർവീസുകളിൽ രണ്ട് ഡ്രൈവർമാരെ ഏർപ്പെടുത്താത്തതു കാരണം ഡ്രൈവർ യാത്രക്കിടെ ഉറങ്ങിപോകാൻ സാധ്യതയുണ്ടെന്നും യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് എസ്. അൽ അമീർ സമർപ്പിച്ച പരാതിയിലാണ് നടപടി.