കായംകുളം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ഓച്ചിറ ക്ലാപ്പന പ്രയാര്‍ നോര്‍ത്ത് രേഷ്മാ ഭവനില്‍ രാജന് (45) ആണ് മരിച്ചത്.
ദേശീയപാതയില്‍ മുക്കടയില്‍ ഇന്നലെ ഉച്ചയ്ക്കു 12.30 ഓടെയായിരുന്നു അപകടം. ഓച്ചിറയില്‍ നിന്നുകായംകുളത്തേക്ക് വരികയായിരുന്ന രാജന് സഞ്ചരിച്ച ബൈക്കില്‍ പിന്നാലെ വന്ന സൂപ്പര്‍ഫാസ്റ്റ് ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.