തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ അവർക്ക് യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം.
മാർക്ക് ഓണ്‍ലൈനായി ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം. സിബിഎസ്ഇ, സിഐഎസ്സിഇ ബോർഡുകളിൽ നിന്നും യോഗ്യതാ പരീക്ഷ വിജയിക്കുന്ന വിദ്യാർഥികൾക്ക് ഓണ്‍ലൈൻ മാർക്ക് സമർപ്പണത്തിനുള്ള സൗകര്യം ജൂണ്‍ രണ്ടു മുതൽ എട്ടിന് വൈകുന്നേരം അഞ്ചുവരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2339101, 2339102, 2339103, 2339104 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.