തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി. പോലീസ് ട്രെയിനിംഗ് കോളജ് മുൻ പ്രിൻസിപ്പലായിരുന്ന എഐജി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ടി.പി. സെൻകുമാർ തന്നെ അധിക്ഷേപിച്ചു എന്നു കാട്ടി 2012 ലാണ് ഗോപാലകൃഷ്ണൻ പരാതി നൽകിയത്. ആ പരാതിയിൽ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത് സർക്കാരും സെൻകുമാറും തമ്മിലുള്ള ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നടപടിയെ നിയമപരമായി നേരിടുമെന്നു സെൻകുമാർ അറിയിച്ചു.
നടപടിയെ നിയമപരമായി നേരിടുമെന്നു സെൻകുമാർ അറിയിച്ചു.