ശബരിമല: പ്രതിഷ്ഠാദിന പൂജയ്ക്കായി ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം ജൂണ്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് തുറക്കും. നാലിന് രാത്രി പത്തിന് നട അടയ്ക്കും. നാലിനാണ് ശബരിമല പ്രതിഷ്ഠാദിന പൂജ. അന്ന് പതിവ് പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമനപൂജ എന്നിവയും ഉണ്ടായിരിക്കും.
പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, നെയ്യഭിഷേകം എന്നിവയും നടത്തും. മിഥുനമാസ പൂജയ്ക്കായി 14ന് വൈകുന്നേരം വീണ്ടും നട തുറക്കും.
തുടര്‍ന്ന് മാസപൂജയും കൊടിമര പ്രതിഷ്ഠയും കൊടിയേറ്റും പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് ജൂലൈ ഏഴിനാണ് നട അടയ്ക്കുന്നത്.