ഏഴിമല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാവികബന്ധം ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും പങ്കിടുന്ന കടൽമേഖലയിലെ നിരീക്ഷണവും കാവലും സംയുക്തസേനയുടെ ആഭിമുഖ്യത്തിൽ കൂടുതൽ ശക്തമാക്കുമെന്നും ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ രവീന്ദ്ര വിജെ ഗുണരത്നെ.
ഏഴിമല നാവിക അക്കാഡമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടൽവഴിയുള്ള തീവ്രവാദ -വിധ്വംസക പ്രവർത്തനങ്ങൾ തടയുന്നതിന് ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശ്രീലങ്കൻ നാവിക സേനയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കൻ നാവികസേനയ്ക്കുവേണ്ടി ഇന്ത്യ നിർമിച്ചുനൽകുന്ന പട്രോളിംഗ് കപ്പലുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഈ കപ്പലുകൾ നീറ്റിലിറക്കുന്നതോടെ ശ്രീലങ്കൻ നാവികസേന ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
272 നാവികസേനാ കേഡറ്റുകളും 66 കോസ്റ്റ് ഗാർഡ് കേഡറ്റുകളും രണ്ടു വിദേശ രാജ്യങ്ങളിൽനിന്നുള്ള കേഡറ്റുകളുമാണ് പരിശീലനം പൂർത്തിയാക്കിയത്. ബെനിൻ, ടാൻസാനിയ എന്നിവിടങ്ങളിൽനിന്നുള്ള കേഡറ്റുകളാണ് ഏഴിമലയിൽ പരിശീലനം പൂർത്തിയാക്കിയ വിദേശികൾ. 25 വനിതാ കേഡറ്റുകളും പരിശീലനം പൂർത്തിയാക്കി.
മികച്ച കേഡറ്റിനുള്ള പ്രസിഡന്റ്സ് ഗോൾഡ് മെഡൽ പുരസ്കാരത്തിന് അക്ഷയ് സർവേശ്വരനും ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് ഗോൾഡ് മെഡലിന് സബ് ലഫ്റ്റനന്റ് അർപ്പൻ മൊണ്ടാൽ, അസിസ്റ്റന്റ് കമാൻഡന്റ് രവീന്ദർ എസ്. റമോള എന്നിവരും അർഹരായി.