തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ ആരോപണവിധേയനായ ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയാക്കിയതിൽ ദുരൂഹതയുണ്ടെന്നും തൽസ്ഥാനത്തുനിന്നും അദ്ദേഹത്തെ ഉടൻ മാറ്റണമെന്നും കെ.എം. ഷാജഹാൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി. സെൻകുമാറിനെ ഒതുക്കാനാണ് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. നിരവധി തവണ അച്ചടക്ക നടപടി നേരിടേണ്ടിവന്ന തച്ചങ്കരിയെ പിണറായി സർക്കാർ സംരക്ഷിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നുവെന്നും ഷാജഹാൻ പറഞ്ഞു.