തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആദ്യ ഷോർട്ട്ഫിലിം, ഡോക്യുമെന്ററി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സ്പെഷൽ ജൂറി പുരസ്കാരം നന്മ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് പ്രദീപ് ഗോപിക്ക് ലഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചുനക്കര രാമൻകുട്ടി പുരസ്കാരം സമ്മാനിക്കും.
കോട്ടയം, പൊൻകുന്നം നന്ദനം വീട്ടിൽ എം.എസ്. ഗോപിയുടേയും പരേതയായ ആനന്ദവല്ലിയുടേയും മകനാണു രാഷ്ട്രദീപികയിൽ സബ് എഡിറ്ററായ പ്രദീപ് ഗോപി. ഭാര്യ സ്മിത. മക്കൾ നന്ദൻ, നിള.
കോട്ടയം, പൊൻകുന്നം നന്ദനം വീട്ടിൽ എം.എസ്. ഗോപിയുടേയും പരേതയായ ആനന്ദവല്ലിയുടേയും മകനാണു രാഷ്ട്രദീപികയിൽ സബ് എഡിറ്ററായ പ്രദീപ് ഗോപി. ഭാര്യ സ്മിത. മക്കൾ നന്ദൻ, നിള.