തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇയര്‍ ഓഫ് ഗിവിംഗ് പദ്ധതിയുടെയുടെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷേക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് സ്വയം തെരഞ്ഞെടുത്ത പ്രത്യേക ഈന്തപ്പഴങ്ങള്‍ തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് റഹ്മ അല്‍ സാബി മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ വൈകുന്നേരം അദ്ദേഹത്തിന്റെ ചേംബറില്‍ ചെന്നുകണ്ട് സമ്മാനിച്ചു.
റംസാന്റെ ആരംഭവുമായി ബന്ധപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുമാണ് ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്നാട് , കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പടുന്ന ദക്ഷിണേന്ത്യന്‍ കോൺസലേറ്റിന്റെ കൂടി ചുമതലയയുള്ള കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. തുടര്‍ന്ന് ഭിന്നശേഷിക്കാരും അനാഥരുമായ 30 കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തു.
കേരളത്തിലെയും യുഎഇയിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലത്തെ ചരിത്രപരമായ ബന്ധവും സൗഹൃദത്തിന്റെയും പ്രതീകമെന്ന നിലയിലാണ് ഇതാദ്യമമായി ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റെഡ് ക്രെസന്റ് സൊസൈറ്റി എന്ന ജീവകാരുണ്യസന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയും വിശിഷ്ട വ്യക്തികളും കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.