തിരുവനന്തപുരം: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെതുടർന്ന് ഇന്നു റംസാൻ വ്രതം ആരംഭിക്കുമെന്നു പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഅത്തുൾ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.
റംസാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഏകോപിത തീരുമാനമെടുക്കുന്നതിനായി ഇന്നലെ വൈകുന്നേരം ഏഴിന് പാളയം ജമാ അത്ത് ഹാളിൽ നടന്ന യോഗത്തിൽ നിരവധി ഇമാമുമാരും മുസ്്ലിം പണ്ഡിതരും പങ്കെടുത്തു.