തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ ഭ്രാന്തൻ തീരുമാനങ്ങൾ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ പ്രാഥമിക അവകാശമായ ഭക്ഷണസ്വാതന്ത്ര്യത്തിനെതിരേയുള്ള ഏകാധിപതിയുടെ കടന്നുകയറ്റമാണ് കന്നുകാലി വിപണനം നിരോധിച്ചു കൊണ്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.