മലപ്പുറം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചും വിൽപ്പന നടത്തുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ നിയന്ത്രണം രാഷ്ട്രീയമായും പ്രായോഗികമായും തെറ്റാണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ മുസ്ലിം ലീഗ് നിയമനിർമാണ സഭകളിലും കോടതികളിലും പ്രതിഷേധിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കന്നുകാലി വ്യാപാരത്തെ മൊത്തത്തിൽ നിരോധിക്കാനുദ്ദേശിച്ചു കൊണ്ടുള്ള നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മജീദ് പറഞ്ഞു.
മാത്രമല്ല, ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളിലേക്കുള്ള കടന്നു കയറ്റം കൂടിയാണിത്. ഇസ്ലാമികമായ ബലികർമത്തിനും തടസം നിൽക്കുന്നതാണ് പുതിയ ഉത്തരവ്. ഇത് അംഗീകരിക്കാനാകില്ല. അദ്ദേഹം വ്യക്തമാക്കി.