തിരുവനന്തപുരം: ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ വിവര സാങ്കേതിക വിദ്യയുടെ (ഐസിടി) സഹായത്തോടെയുള്ള പഠനം ഈ വർഷം മുതൽ നടപ്പാക്കുന്നു. നേരത്തെ ഹൈ സ്കൂൾ ക്ലാസുകളിൽ ഐടി@>സ്കൂളിന്റെ നേതൃത്വത്തിൽ ഐസിടി സഹായപഠനം ആരംഭിച്ച അതേ മാതൃകയിൽ തന്നെയാണ് ഈ അധ്യയനവർഷം മുതൽ പ്രൈമറി അപ്പർ പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അധ്യാപക പരിശീലനം, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവ പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങൾ സർക്കാർ നേരിട്ട് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ അക്കാദമിക് വർഷത്തിന്റെ അവസാനം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും കളിപ്പെട്ടി എന്നപേരിൽ എഡ്യൂടെയ്ന്റ്മെന്റ് രൂപത്തിലുള്ള ഐസിടി പാഠപുസ്തകങ്ങൾ ലഭ്യമാക്കിയിരുന്നു.
32,100 എൽപി സ്കൂൾ അധ്യാപകർക്കു പരിശീലനവും നല്കി. തുടർന്ന് 38,502 യുപി സ്കൂൾ അധ്യാപകർക്കും പ്രത്യേക ഐടിസി പരിശീലനം ലഭ്യമാക്കി. ഇത്തരത്തിൽ 70,602 അധ്യാപകർക്കാണ് പരിശീലനം ലഭിച്ചിരിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ സഹായത്തോടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം പൂർത്തീകരിച്ചു.
സൗകര്യമുള്ള സ്ഥലങ്ങളിൽ സ്മാർട്ട് ക്ലാസ് മുറികൾ, മൾട്ടിഫംഗ്ഷൻ പ്രിന്റർ, വീഡിയോ കോണ്ഫറൻസിംഗ് സംവിധാനം എന്നിവ ഏർപ്പെടുത്തും. ഇതിനായുളള്ള വിശദമായ പ്രൊപ്പോസൽ ജൂലൈയിൽ കിഫ്ബിക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 9377 സ്കൂളുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക് രംഗത്ത് ഫലപ്രദമായ ഇടപെടൽ, ഭൗതിക പശ്ചാത്തല സംവിധാനങ്ങളൊരുക്കൽ എന്നിവയോടൊപ്പമാണ് നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രൈമറി അപ്പർ പ്രൈമറി തലങ്ങളിലും ഏർപ്പെടുത്തുന്നത്. ഇത് സമാനതകൾ ഇല്ലാത്ത നിർവഹണ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.