പാലാ: കപ്പൂച്ചിൻസഭയുടെ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പട്ടു. ഫാ.ജോർജ് ആന്റണി ആശാരിശേരിൽ വികാർ പ്രൊവിൻഷ്യലായും ഫാ. സെബാസ്റ്റ്യൻ ചൂണ്ടക്കാട്ടിൽ, ഫാ. മാത്യു മുളങ്ങാശേരി, ഫാ. ജയിംസ് വാഴചാരിക്കൽ എന്നിവർ കൗൺസിലർമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഭരണങ്ങാനം അസീസി റിന്യൂവൽ സെന്ററിൽ നടക്കുന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്.