കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മികച്ച പരിസ്ഥിതി സംക്ഷണത്തിനുളള പ്രകൃതിമിത്ര അവാർഡ് നിരണം ഭദ്രാസനത്തിനും മലബാർ ഭദ്രാസനത്തിലെ പുളികകാട് സെന്റ് ജോർജ് പള്ളിക്കും ലഭിച്ചു. പത്തനാപുരം ദയറ ചാപ്പലിൽ നടന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവാ അവാർഡ്വിതരണംചെയ്തു. കുര്യാക്കോസ് മാർ ക്ലീമ്മീസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് എന്നിവർ പ്രസംഗിച്ചു.