കൊച്ചി: ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ ഇന്റേണല്‍ ത്രിദിന മെഡിസിന് കോണ്‍ഫറന്‍സിനു കൊച്ചി ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. ഉദ്ഘാടനം റോയല്‍ കോളജ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ പ്രഫ. അലി ജാവേദ് നിര്‍വഹിച്ചു.