തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണു തന്റെ അഭിപ്രായമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. എന്നാൽ, സമവായമുണ്ടെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ഇതു സംബന്ധിച്ച് ഇടതുമുന്നണിയിൽത്തന്നെ തർക്കമുണ്ട്. ഇന്നത്തെ അവസ്ഥയിൽ പദ്ധതി നടപ്പാകുമെന്നു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, സമവായത്തിന് ശ്രമിക്കും. സംവാദം സംഘടിപ്പിക്കുന്നതിനും ആലോചിക്കുന്നുണ്ട്. പദ്ധതി വന്നാൽ നാടിന് പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സമവായത്തിന് ശ്രമിക്കും. സംവാദം സംഘടിപ്പിക്കുന്നതിനും ആലോചിക്കുന്നുണ്ട്. പദ്ധതി വന്നാൽ നാടിന് പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.