കണ്ണൂർ: മുത്തലാഖ് രാഷ്ട്രീയ പ്രശ്നമാക്കാതെ, സമുദായത്തിന് അകത്തുനിന്നുതന്നെ ഇതിനെതിരായ നിലപാട് സ്വീകരിക്കണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സ്ത്രീകളുടെ അവകാശങ്ങൾക്കു പ്രാധാന്യം കൊടുക്കണം. സിപിഎം എന്നും ന്യൂനപക്ഷങ്ങളുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. സ്ത്രീകൾക്കു തുല്യപദവിയും തുല്യനീതിയും കൊടുക്കണം. മുസ്ലിം വ്യക്തിനിയമ ബോർഡ് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കോ-ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ ‘മുഖ്യധാരാ രാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേ കരിനിയമങ്ങൾ പ്രയോഗിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. പോട്ട, ടാഡ, യുഎപിഎ എന്നിവ മുസ്ലിംകൾക്ക് എതിരേയാണ് കൂടുതൽ ഉപയോഗിച്ചത്.
മതന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് പട്ടാളത്തെ ഇറക്കുന്നതെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.