ഗാന്ധിനഗർ: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു. വടവാതൂർ പുത്തൻപുരയ്ക്കൽ വിക്രമൻ (59)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് വടവാതൂർ താന്നിയ്ക്കൽപടിക്കു സമീപമാണ് അപകടം.
പരിക്കേറ്റ വിക്രമനെ ഉടനെ നാട്ടുകാരും മണർകാട് പോലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം- റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിഫാമിലി എന്ന ബസാണ് അപകടമുണ്ടാക്കിയതെന്നു പോലീസ് പറഞ്ഞു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വടവാതൂർ ഇഎസ്ഐയ്ക്കു സമീപമാണ് വിക്രമൻ ലോട്ടറി കച്ചവടം നടത്തുന്നത്. വിക്രമന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മോഹനകുമാരി. മക്കൾ: രേഷ്മ വി.നായർ, നീരജ്. മരുമക്കൾ: ഹരികൃഷ്ണൻ, ആര്യലക്ഷ്മി.