കോട്ടയം: ദീപിക സബ് എഡിറ്റർ യെൽദോ ജേക്കബിന്റെ ചെറുകഥാ സമാഹാരം ’മതിൽ’ പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രകാരൻ പി. ബാലചന്ദ്രൻ ദീപിക ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കലിനു പുസ്തകത്തിന്റെ കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്.
കഥാകൃത്ത് അയ്മനം ജോണ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ദീപിക എഡിറ്റർ ഇൻ ചാർജ് എൻ. അജിതൻ നന്പൂതിരി പുസ്തകം പരിചയപ്പെടുത്തി. ചലച്ചിത്രകാരൻ കവിയൂർ ശിവപ്രസാദ്, ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി.മാത്യു, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ അഡ്വ. കെ.അനിൽകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ്, സി.കെ. രാജേഷ്കുമാർ, സന്ദീപ് സലീം എന്നിവർ പ്രസംഗിച്ചു. യെൽദോ ജേക്കബ് മറുപടി പ്രസംഗം നടത്തി.