കോട്ടയം: ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃ പഠനശിബിരം നാളെ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
കെസിസി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറന്പിൽ, ബാബു കദളിമറ്റം, തൂഫാൻ തോമസ്, പ്രഫ. തോമസ് മുല്ലപ്പള്ളിൽ, ജേക്കബ് വാണിയംപുരയിടം, ജോസ് തൊട്ടിയിൽ, ബേബി മുളവേലിപ്പുറം എന്നിവർ പ്രസംഗിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഠനശിബിരത്തിൽ പാപുവാ ന്യൂഗിനിയ ന്യൂൻഷോ മാർ കുര്യൻ വയലുങ്കൽ, മാർ ജോസഫ് പണ്ടാരശേരിൽ, മുൻ സുപ്രീംകോടതി ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
നേതൃസംഗമത്തിൽ ഫാ. ജോയി കറുകപ്പറന്പിൽ, ഡോ. ജോസ് ജയിംസ് പന്നിവേലിൽ, പ്രഫ. ബേബി കാനാട്ട്, പ്രഫ. ജോയി മുപ്രാപ്പള്ളിൽ, പ്രഫ. രാജേഷ് ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
കെസിസി ഇടവക-ഫൊറോന-രൂപതാ ഭാരവാഹികൾ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ക്യാന്പ് സെന്ററിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനു പഠനശിബിരം സമാപിക്കും.