തിരുവനന്തപുരം: പോലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാനായി മുൻ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ ചെയർമാനായ ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണു നിയമനം.
മൂന്നു വർഷമാണു കാലാവധി. തനിക്ക് ഒരു ടേം കൂടി നൽകണമെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് നാരായണക്കുറുപ്പു സർക്കാരിനു കത്തു നൽകിയിരുന്നു. തന്റെ കാലത്തു നടപ്പാക്കി വന്ന ചില പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് ഒരു ടേം കൂടി നാരായണക്കുറുപ്പ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കത്തു മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സെക്രട്ടറിക്കു കൈമാറിയിരുന്നു. എന്നാൽ, ജസ്റ്റീസ് നാരായണക്കുറുപ്പിനു 78 വയസായെന്നു വ്യക്തമാക്കി നിയമ സെക്രട്ടറി മുഖ്യമന്ത്രിക്കു മറുപടി നൽകി.