ആലപ്പുഴ: ഓണ്‍ലൈൻ ഫാർമസിയും ഇ- പോർട്ടിലും നടപ്പിലാക്കാതിരിക്കുക, ഒൗഷധവില നിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള മരുന്ന് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ നേതൃത്വത്തിൽ 30നു കടയടപ്പ് സമരം നടത്തും.
സംസ്ഥാനത്തെ 15,000ഓളം വ്യാപാരികൾ സമരത്തിൽ പങ്കെടുക്കും. സമര ദിവസം മരുന്നുകൾക്ക് അത്യാവശ്യമുള്ളവർ സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസുമായോ 0477 2260104 എന്ന നന്പരിലോ ബന്ധപ്പെട്ടാൽ മരുന്ന് ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. അനിൽ, സെക്രട്ടറി പി. പ്രസന്നകുമാർ എന്നിവർ അറിയിച്ചു.