തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്പോൾ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്ന് അദ്ദേഹം പറയുന്നതു ബിജെപിയെ ശക്തിപ്പെടുത്താനാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്ക് ആളുകൾ പോകുന്നുവെന്നു മുഖ്യമന്ത്രി പറയുന്നതു ഫലത്തിൽ ബിജെപിയെ സഹായിക്കലാണ്.
കേന്ദ്ര സർക്കാരിനെതിരേ സിപിഎമ്മോ പിണറായി വിജയനോ ഒന്നും മിണ്ടുന്നില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഒരു അഡ്ജസ്റ്റ്മെന്റിലാണു പോകുന്നത്. പിണറായി ബിജെപിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതു കോണ്‍ഗ്രസ് മുക്ത കേരളത്തിനായാണെന്നും എം.എം.ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും ഒരു വർഷമാണു കടന്നു പോകുന്നത്. ഏകാധിപതിയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനം ഭരിക്കുന്നുവെന്നു സിപിഐ പോലും കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് ദുർബലമായാൽ ആരാണ് ഇന്ത്യയിൽ ശക്തിപ്പെടാൻ പോകുന്നതെന്നു മുഖ്യമന്ത്രി പറയണമെന്നും ഹസൻ ആവശ്യപ്പെട്ടു.