കൊച്ചി : സ്പെഷല്‍ ബ്രാഞ്ച്, ഷാഡോ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ഡേ കെയറുകളില്‍ വിശദമായ പരിശോധന നടത്തുമെന്ന് റേഞ്ച് ഐജി പി. വിജയന് അറിയിച്ചു. പാലാരിവട്ടത്തെ കളിവീട് ഡേ കെയറില്‍ ഒന്നര വയസുള്ള കുട്ടിക്ക് മര്‍ദനമേറ്റെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.
ഡേ കെയറുകളിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മോശം അഭിപ്രായമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ഇത്തരം സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വവും അവര്‍ക്ക് ഒരുക്കുന്ന ശുചിത്വമടക്കമുള്ള ഘടകങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. എറണാകുളം റേഞ്ചിലായിരിക്കും പരിശോധന നടത്തുക. മേലിൽ ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഐജി പറഞ്ഞു.
ഉത്തരവ് ജില്ലാ പോലീസ് അധികാരികള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും പല സ്റ്റേഷനുകളും ഇന്നലെ സ്വന്തം നിലയില്‍ ഡേ കെയറുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. പാലാരിവട്ടം സ്റ്റേഷന്റെ പരിധിയില്‍ മാത്രം 15ഓളം ഡേ കെയര്‍ സെന്ററുകള്‍ പരിശോധിച്ചു.
എന്നാല്‍ പരിശോന നടന്ന ഒരു സ്ഥലത്തും കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയില്ലെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. ഇതിനിടെ, ഇന്നലെ പരിഗണിക്കാനിരുന്ന കളിവീട് ഡേ കെയര്‍ നടത്തിപ്പുകാരി മിനിയുടെ ജാമ്യാപേക്ഷ കുന്നുംപുറം കോടതി ഇന്നത്തേക്കു മാറ്റി.