+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃതദേഹം കാറിൽ ഇരുത്തിക്കൊണ്ടുപോയതു തടഞ്ഞു

ഗാ​​ന്ധി​​ന​​ഗ​​ർ: ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ കാ​​റി​​ൽ ഇ​​രു​​ത്തി നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യ​​ത് പോ​​ലീ​​സ് തടഞ്ഞ് പോ​​സ്റ
മൃതദേഹം കാറിൽ ഇരുത്തിക്കൊണ്ടുപോയതു തടഞ്ഞു
ഗാ​​ന്ധി​​ന​​ഗ​​ർ: ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ കാ​​റി​​ൽ ഇ​​രു​​ത്തി നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യ​​ത് പോ​​ലീ​​സ് തടഞ്ഞ് പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി.

കോ​​ട്ട​​യം പു​​ത്ത​​ന​​ങ്ങാ​​ടി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ല​​ക്ഷ്മി(60)​​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഭ​​ർ​​ത്താ​​വും ബ​​ന്ധു​​ക്ക​​ളും ചേ​​ർ​​ന്നു കാ​​റി​​ൽ ഇ​​രു​​ത്തി ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്. 25 വ​​ർ​​ഷ​​മാ​​യി പു​​ത്ത​​ന​​ങ്ങാ​​ടി​​യി​​ൽ താ​​മ​​സി​​ച്ചു അ​​ലൂ​​മി​​നി​​യം പാ​​ത്ര​​ങ്ങ​​ളു​​ടെ ഹോ​​ൾ​​സെ​​യി​​ൽ ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്മി​​യും ഭ​​ർ​​ത്താ​​വും. ചൊ​​വാ​​ഴ്ച രാ​​ത്രി ഉ​​റ​​ങ്ങാ​​ൻ കി​​ട​​ന്ന ല​​ക്ഷ്മി ര​​ക്ത​​സ​​മ്മ​​ർ​​ദം കൂ​​ടി മ​​രി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ല​​ക്ഷ്മി മ​​രി​​ച്ച വി​​വ​​ര​​ം ഭ​​ർ​​ത്താ​​വ് അ​​റി​​യു​​ന്ന​​ത്. മ​​റ്റു ന​​ട​​പ​​ടി​​ക​​ൾ​​ക്കു നി​​ല്ക്കാ​​തെ ബ​​ന്ധു​​വി​​ന്‍റെ കാ​​റി​​ൽ ല​​ക്ഷ്മി​​യു​​ടെ മൃ​​ത​​ദേ​​ഹം ഇ​​രു​​ത്തി ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കുപു​​റ​​പ്പെ​​ടുകയായി രുന്നു. വിവരം അറിഞ്ഞ കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്ഐ എം.​​ജെ. അ​​രു​​ണ്‍ കാ​​റി​​ൽ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി വ​​രു​​ന്ന വി​​വ​​രം ചെ​​ങ്ങ​​ന്നൂ​​ർ പോ​​ലീ​​സി​​നെ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ രാ​​വി​​ലെ 8.30നു ​ക​​ല്ലി​​ശേ​​രി​​യി​​ൽ വ​​ച്ച് മൃ​​ത​​ദേ​​ഹം പി​​ടി​​കൂ​​ടി.

പി​​ന്നീ​​ട് വെ​​സ്റ്റ് എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി. ല​​ക്ഷ്മി​​യു​​ടെ മ​​ര​​ണം സ്വ​​ഭാ​​വി​​ക​​മാ​​ണെ​​ന്ന് പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ലൂ​​ടെ ബോ​​ധ്യ​​പ്പെ​​ട്ട​​തി​​നാ​​ൽ പോ​​ലീ​​സ് മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി.