തിരുവനന്തപുരം: ചില മത സംഘടനകൾക്കു വിദേശരാജ്യങ്ങളിൽനിന്നു പണം ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിൽനിന്നു പണം ലഭിച്ചിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പി. കെ.ശശിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.