+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ‌്സി നി​യ​മ​ന നീ​ക്ക​ത്തോ​ടു യോ​ജി​പ്പില്ല: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ

കോ​​ട്ട​​യം: സ്വാ​​ശ്ര​​യ മാ​​നേ​​ജ്മെ​​ന്‍റ് വി​​ഷ​​യ​​ത്തി​​ൽ മ​​റ്റു മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ അ​​തേ ന​​യ​​മാ​​ണു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യ്ക്കു​​മു​​ള്ള​​തെ​​ന്നു സൂ​​ന​​ഹ​​ദ
പി​എ​സ‌്സി നി​യ​മ​ന നീ​ക്ക​ത്തോ​ടു  യോ​ജി​പ്പില്ല: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
കോ​​ട്ട​​യം: സ്വാ​​ശ്ര​​യ മാ​​നേ​​ജ്മെ​​ന്‍റ് വി​​ഷ​​യ​​ത്തി​​ൽ മ​​റ്റു മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ അ​​തേ ന​​യ​​മാ​​ണു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യ്ക്കു​​മു​​ള്ള​​തെ​​ന്നു സൂ​​ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി ഡോ. ​​യൂ​​ഹ​​നോ​​ൻ മാ​​ർ ദി​​യ​​സ്കോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും മാ​​ധ്യ​​മ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ യൂ​​ലി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും വ്യ​​ക്ത​​മാ​​ക്കി.

ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ൾ ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന ഒ​​രു ന​​യ​​ത്തോ​​ടും സ​​ഭ​​യ്ക്കു യോ​​ജി​​പ്പി​​ല്ല. സ്വാ​​ശ്ര​​യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നും പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നും ന​​യാ​പൈ​​സ സ​​ർ​​ക്കാ​​ർ സ​​ഹാ​​യം ന​​ൽ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ കാ​​ര്യ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ക പ്രാ​​യോ​​ഗി​​ക​​മ​​ല്ല. അ​​തേ​സ​​മ​​യം, പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കു പ​​ഠി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഉ​​ണ്ടാ​​വു​​ക​​യും വേ​​ണം. എ​​യ്ഡ​​ഡ് മേ​​ഖ​​ല​​യി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾ പി​​എ​​സ്എ​​സി​​ക്കു വി​​ടാ​​നു​​ള്ള സ​​ർ​​ക്കാ​​ർ നീ​​ക്ക​​ങ്ങ​​ളോ​​ടും യോ​​ജി​​ക്കു​​ന്നി​​ല്ല. നി​​ല​​വി​​ൽ കൃ​​ത്യ​​മാ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളോ​​ടെ പോ​​കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി ത​​കി​​ടം മ​​റി​​ക്കാ​​നേ ഇ​​തി​​ട​​യാ​​ക്കൂ. അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ഴു​​ണ്ടാ​​കു​​ന്ന കാ​​ല​​താ​​മ​​സം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്നു​​ണ്ട്.

സ​​ഭാ ട്ര​​സ്റ്റി ബി​​ജു ഉ​​മ്മ​​ൻ, വൈ​​ദി​​ക ട്ര​​സ്റ്റി റ​​വ.​​ഡോ.​​എം​​ഒ ജോ​​ണ്‍, അ​​ത്മാ​​യ ട്ര​സ്റ്റി ജോ​​ർ​​ജ് പോ​​ൾ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​ങ്കെ​ടു​ത്തു.