തൃശൂർ: നഗരത്തിലെ പൂത്തോൾ ദിവാൻജിമൂല റെയിൽവേ മേൽപ്പാലത്തിന്റെ പണി ഇന്ന് ആരംഭിക്കും. ഇന്നു മുതൽ 30 വരെ ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകും. ഇന്നും നാളെയും 29 നും 30 നുമാണ് ഗതാഗതം തടസപ്പെടുക.
എറണാകുളം- പാലക്കാട് മെമു (ഉച്ചയ്ക്കു 3.35), തൃശൂർ -കണ്ണൂർ പാസഞ്ചർ (വൈകുന്നേരം 6.20) എന്നീ ട്രെയിനുകൾ 45 മിനിറ്റു വൈകും. ഗുരുവായൂർ- തൃശൂർ പാസഞ്ചർ 20 മിനിറ്റു വൈകും (വൈകുന്നേരം 5.30). തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് ഒല്ലൂരിൽ 25 മിനിറ്റ് പിടിച്ചിടും.
എറണാകുളം- കണ്ണൂർ എക്സ്പ്രസും ആലപ്പുഴ - കണ്ണൂർ എക്സ്പ്രസും പുതുക്കാട് സ്റ്റേഷനിലോ ഒല്ലൂർ സ്റ്റേഷനിലോ 20 മിനിറ്റ് നിർത്തിയിടും. ഇന്നും ഞായറാഴ്ചയും ഗുരുവായൂർ- എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.35) 25 മിനിറ്റു വൈകും.
തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസ് തൃശൂരിൽ അരമണിക്കൂർ നിർത്തിയിടും.