തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി. ഡാനിയൽ പുരസ്കാരത്തിനു പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. സംവിധായകൻ കെ.ജി ജോർജ് ചെയർമാനും സംവിധായകരായ കമൽ, ടി.കെ. രാജീവ് കുമാർ, ഫാസിൽ എന്നിവർ അംഗങ്ങളും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് മെംബർ സെക്രട്ടറിയുമായ കമ്മിറ്റി ഏകകണ്ഠമായാണ് അടൂരിനെ തെരഞ്ഞെടുത്തത്.