തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കുടിശികയുള്ള 216.5 കോടി രൂപ കാലതാമസം കൂടാതെ വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 22 വരെ സംഭരിച്ച നെല്ലിന്റെ പ്രോത്സാഹന ബോണസ് വിതരണം ചെയ്തിട്ടുണ്ട്. നെല്ല് സംഭരിക്കുന്പോൾ തുക അധികം വൈകാതെ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പദ്ധതി വൈകാതെ നടപ്പാക്കുമെന്നും നിയമസഭയിൽ സി.എഫ്. തോമസിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
കണ്ണൂർ ഇരിണാവിലെ നിർദിഷ്ട കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കുന്ന നടപടിയിൽനിന്നു തീരസംരക്ഷണ സേന പിന്മാറിയിട്ടില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇവിടേക്കുള്ള വഴിയുടെ വികസനത്തിനായി 89 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ടെന്നും നിയമസഭയിൽ ടി.വി. രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു.