+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ കർഷകരോടു കേന്ദ്രത്തിനു വിവേചനം: എം.എം. ഹസൻ

കോ​ട്ട​യം: റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ക​ടു​ത്ത വി​വേ​ച​ന​മാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്
റബർ കർഷകരോടു കേന്ദ്രത്തിനു വിവേചനം: എം.എം. ഹസൻ
കോ​ട്ട​യം: റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ക​ടു​ത്ത വി​വേ​ച​ന​മാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ.

കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡ് ഓ​ഫീ​സി​ന്‍റെ മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​ബ​ർ ക​ർ​ഷ​ക​ർ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ പൂ​ട്ടു​ന്ന വാ​ർ​ത്ത അ​ഗ്നി​പ​ർ​വ​ത​മാ​യി ക​ർ​ഷ​ക​രു​ടെ മേ​ൽ​പ​തി​ച്ച​ത്്. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​നം കേ​ന്ദ്രം എ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ട​ച്ചു​പൂ​ട്ടി​യ റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും സ​ബ്സി​ഡി​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​തി​കാ സു​ഭാ​ഷ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ടോ​മി ക​ല്ലാ​നി, സ​ണ്ണി ക​ല്ലൂ​ർ, നാ​ട്ട​കം സു​രേ​ഷ്, ഫി​ലി​പ്പ് ജോ​സ​ഫ്, കു​ര്യ​ൻ ജോ​യി, ടി.​എ​സ്. ര​ഘു​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.