തൃശൂർ: വലപ്പാട് മായ കോളജ് കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി ഏർപ്പെടുത്തിയ 2016 ലെ കുഞ്ഞുണ്ണി മാഷ് സാഹിത്യ സമ്മാനത്തിനു യുവകവിയും പത്രപ്രവർത്തകനുമായ അലി കടുകശേരി അർഹനായി. ‘അന്യമതസ്ഥർക്ക് പ്രവേശനമില്ല’ എന്ന അലിയുടെ കവിതാസമാഹാരമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വലപ്പാട് മായ കോളജിലെ വിദ്യാർഥികൾ സമർപ്പിക്കുന്ന 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന സമ്മാനം ജൂണ്‍ 19നു വലപ്പാട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ഡോ. സി. രാവുണ്ണി, കുഞ്ഞുണ്ണിമാഷ് സ്മാരകസമിതി ചെയർമാൻ സി.എ. ആവാസ്, ജനറൽ കണ്‍വീനർ എൻ.ബി. സ്വരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ഡോ. സി. രാവുണ്ണി, കുഞ്ഞുണ്ണിമാഷ് സ്മാരകസമിതി ചെയർമാൻ സി.എ. ആവാസ്, ജനറൽ കണ്‍വീനർ എൻ.ബി. സ്വരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.