കൊച്ചി:തൊഴിലാളികളായ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പ്രയാസങ്ങളും പൊതുസമൂഹം മനസിലാക്കണമെന്ന് കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ.അലക്സ് വടക്കുംതല. അസംഘടിതരായ വനിതാ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി കേരള ലേബര്‍ മൂവ്മെന്റ് പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീതൊഴിലാളികളുടെ അധ്വാനത്തിന്റെ മഹത്വം സമാദരിക്കപ്പെടുകയും നീതിയും കരുണയും അവര്‍ക്കു ലഭ്യമാക്കുകയും വേണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കേരള ലേബര്‍ മൂവ്മെന്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ്പ്രസിഡന്റ് ഡോ. റജീന മേരി, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് ദേശീയ പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവര്‍ വിഷയാവതരണം നടത്തി. കേരള ലേബര്‍ മൂവ്മെന്റ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, വനിതാ ഫോറം പ്രസിഡന്റ് ശോഭ ആന്റണി, ഗാര്‍ഹിക തൊഴിലാളി ഫോറം പ്രസിഡന്റ് ഷെറിന് ബാബു, കേരള ലേബര്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി കെ.ജെ. തോമസ്, വനിതാ ഫോറം സെക്രട്ടറി മോളി ജോബി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിതരായ വനിതാ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തന രൂപരേഖ സമ്മേളനത്തില്‍ തയാറാക്കി. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികൾ, തയ്യല്‍ തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കും.
ക്യാപ്ഷന്‍: