ഏറ്റുമാനൂർ: അടുപ്പിൽ തീ കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. ഏറ്റുമാനൂർ ഉൗറ്റക്കുഴി ഭാഗത്ത് താഴത്തുമാക്കാട്ടിൽ ശശിധരന്റെ ഭാര്യ അന്പിളി (37)ക്കാണ് പൊള്ളലേറ്റത്. 80 ശതമാനം പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമാണ്. കുറുമുള്ളൂരിലെ വാടകവീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ എത്തി അന്പിളിയുടെ മൊഴി രേഖപ്പെടുത്തി.