കൊല്ലം: കൊല്ലം നഗരത്തിൽ രാത്രികാലങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യുന്ന ഒരാളെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം തേവള്ളി ഓലയിൽ പൗണ്ട് പുരയിടം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വടവാതൂർ ഓട്ടക്കുഴി വീട്ടിൽ മാത്തുട്ടി ജോസഫാണ് പിടിയിലായത്.
കടപ്പാക്കടയ്ക്കു സമീപം റിട്ട. എസ്പി കൃഷ്ണഭദ്രന്റെ വീട്ടിൽ മോഷണത്തിനെത്തിയ ഇയാളുടെ ചിത്രം സിസിടിവി കാമറയിൽ പതിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മോഷണത്തിനുപയോഗിച്ച കമ്പിപ്പാരയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ആശ്രാമം മൈതാനത്തും പരിസരപ്രദേശങ്ങളിലും സന്ധ്യാസമയത്ത് ബൈക്കിൽ കറങ്ങി പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തി വൈകുന്നേരം ആറിനും രാത്രി എട്ടിനും ഇടയിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.