തിരുവനന്തപുരം: സംസ്ഥാനത്ത് 97 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ സംസ്ഥാനത്തു പനി ബാധിച്ച 363 പേരിൽ 97 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 71 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൊല്ലത്ത് 13 പേർക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രണ്ടുപേർക്കും കോട്ടയം, കാസർഗോഡ് ജില്ലകളിൽ മൂന്നുപേർക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് 1750 പേരും മലപ്പുറത്ത് 1724 പേരുമാണു സർക്കാർ ആശുപത്രികളിൽ എത്തിയത്. ഇതിനൊപ്പം ഒമ്പതു പേർക്ക് എച്ച് 1 എൻ 1 പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈമാസം സംസ്ഥാനത്ത് 1659 പേർക്കു ഡെങ്കിപ്പനിയും 186 പേർക്കു എച്ച് 1 എൻ വണ്ണും ബാധിച്ചു.
തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം, നേമം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വാഴൂർ, കൊല്ലം ജില്ലയിൽ തഴവ, കൊട്ടാരക്കര, അഴീക്കൽ, തൊടിയൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പകർച്ചപ്പനി നിയന്ത്രണ വിധേയമാകാൻ മഴ ശക്തിപ്രാപിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിക്കണം.