തൃപ്പൂണിത്തുറ: എംടിയുടെ രണ്ടാമൂഴം നോവൽ"മഹാഭാരതം’എന്ന പേരിൽ സിനിമയാക്കി ഇറക്കുമെന്ന് വാശിപിടിച്ചാൽ തിയറ്റർ കാണിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശശികല ടീച്ചർ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണയാത്രയ്ക്ക് തൃപ്പൂണിത്തുറ ലായം കൂത്തന്പലത്തിൽ വിവിധ സംഘടനകൾ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്ക വേയാണ് മഹാഭാരതം സിനിമയ്ക്കെതിരെ ഇവർ പ്രതികരിച്ചത്. രണ്ടാമൂഴം നോവലിനെ മഹാഭാരതം സിനിമയായി ചിത്രീകരിക്കുന്നതിൽ ഔചിത്യക്കുറവുണ്ട്.
മഹാഭാരതം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അവർക്ക് സ്വകാര്യസ്വത്തും അഭിമാനവുമാണിത്. "ഡാവിഞ്ചി കോഡ്’ സിനിമയാക്കിയപ്പോൾ നോവലിന്റെ പേരുമാറ്റിയില്ല. ഇതേ നിലപാടാണ് രണ്ടാമൂഴം സിനിമയാക്കുന്നവർ പിന്തുടരേണ്ടത്. ഇതിനു വിരുദ്ധമായി എംടിയുടെ രണ്ടാമൂഴം സിനിമയാക്കി തീയറ്ററിൽ എത്തിച്ച് ഞങ്ങൾക്ക് പണി ഉണ്ടാക്കരുതെന്നും ഇവിടെ ആണത്തമുള്ളവർ ഉണ്ടെന്നും ശശികല പറഞ്ഞു. യോഗത്തിൽ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കോവൂർ സുരേഷ് അധ്യക്ഷനായിരുന്നു.