കോട്ടയം: കർഷകർക്കും സാധാരണക്കാർക്കും ഏറ്റവും പ്രയോജനം കിട്ടത്തക്ക രീതിയിലാണ് കേന്ദ്രസർക്കാർ ജിഎസ്ടി നിയമം പാസാക്കിയതുവഴി ചെയ്തതെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശിയ സമിതി അംഗവുമായ പി.സി. തോമസ്.
മരുന്നുവില 13 ശതമാനം കുറയുന്നതും അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് കാര്യമായി വില കുറയുന്നതും മൂലം ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്നും തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് നായ്ക്കൾ കടിച്ച് ഒരാൾകൂടി മരിച്ചത് സർക്കാരിന്റെ ശ്രദ്ധപതിയേണ്ട വിഷയമാണ്. സർക്കാർ ജനങ്ങളെ നായ്ക്കളിൽനിന്നെങ്കിലും രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.