മറയൂർ: മറയൂർ വില്ലേജ് ഓഫീസ് കോന്പൗണ്ടിൽനിന്നു ചന്ദനമരം മുറിച്ചുകടത്തിയ കേസിലെ പ്രതി പിടിയിൽ. കോവിൽക്കടവ് സ്വദേശി അബ്ദുൾ അജീഷിനെയാണു മറയൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം മറയൂർ വില്ലേജ് ഓഫീസ് വളപ്പിൽനിന്നു ചന്ദനം മുറിച്ചുകടത്തിയ കേസിലെ പത്ത് പ്രതികളിൽ എട്ടാം പ്രതിയാണ് അജീഷ്. നാലു പ്രതികളെ സംഭവം നടന്നു ദിവസങ്ങൾക്കു ശേഷം പിടികൂടിയിരുന്നു. മറയൂർ എസ്.ഐ ലാൽ.സി.ബേബി, കെ.സണ്ണിച്ചൻ എന്നിവരൂടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.