കൊച്ചി: യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവയുടെ ജീവചരിത്രഗ്രന്ഥമായ ശ്രേഷ്ഠം ഈ ജീവിതം, ഫ്രാൻസിസ് മാർപാപ്പയ്ക്കു കൈമാറി. ഗ്രന്ഥകാരൻ പി.ടി. ജോണിയും ഭാര്യ മേരി ജോണിയും ചേർന്നാണു വത്തിക്കാനിൽ മാർപാപ്പയ്ക്കു ഗ്രന്ഥം സമ്മാനിച്ചത്.