+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലാലയ്ക്ക് എതിരേ ഉണ്ടായത് മുൻകൂട്ടി നിശ്ചയിച്ച ആക്രമണം: പാക് വ​​​നി​​​താ എംപി

ഇ​​​സ്ലാ​​​മ​​​ബാ​​​ദ്:​​​നൊ​​ബേ​​​​​ൽ സ​​​മ്മാ​​​ന ജേ​​​ത്രി മ​​​ലാ​​​ല യൂ​​​സ​​​ഫ് സാ​​യി​​ക്ക് എ​​​തി​​​രേ ഉ​​​ണ്ടാ​​​യ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണം മു​​​ൻ​​​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ചു ന
മലാലയ്ക്ക് എതിരേ ഉണ്ടായത് മുൻകൂട്ടി നിശ്ചയിച്ച ആക്രമണം: പാക് വ​​​നി​​​താ എംപി
ഇ​​​സ്ലാ​​​മ​​​ബാ​​​ദ്:​​​നൊ​​ബേ​​​​​ൽ സ​​​മ്മാ​​​ന ജേ​​​ത്രി മ​​​ലാ​​​ല യൂ​​​സ​​​ഫ് സാ​​യി​​ക്ക് എ​​​തി​​​രേ ഉ​​​ണ്ടാ​​​യ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണം മു​​​ൻ​​​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ചു ന​​ട​​പ്പാ​​ക്കി​​യ​​താ​​യി​​രു​​ന്നു​​വെ​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​നി​​​താ​​​അം​​​ഗം മു​​​സ്ര​​​ത്ത് അ​​​ഹ​​​മ്മ​​​ദ്സാ​​​ബ്. ഒ​​​രു ഉ​​​റു​​​ദു പ​​​ത്ര​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മു​​​സ്ര​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

മ​​​ലാ​​​ല​​​യെ വെ​​​ടി​​​യേ​​​റ്റ നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ത​​​ല​​​യി​​​ൽ വെ​​​ടി​​​യു​​​ണ്ട​​​യി​​​ല്ലെ​​​ന്നാ​​​ണ് സി​​​ടി സ്കാ​​​ൻ ഫ​​​ലം. പെ​​​ഷ​​വാ​​​റി​​​ലെ സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ല​​​യി​​​ലെ വെ​​​ടി​​​യു​​​ണ്ട ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​ൽ ത​​​ന്നെ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്. ശ​​​രി​​​യാ​​​യ ചി​​​കി​​​ത്സ ആ​​​ദ്യം എ​​​ത്തി​​​ച്ച സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്ന് ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും മു​​​സ്ര​​​ത്ത് ആ​​​രോ​​​പി​​​ക്കു​​​ന്നു.

മ​​​ലാ​​​ല​​​യ്ക്ക് വാ​​​യി​​​ക്കാ​​​നോ എ​​​ഴു​​​താ​​​നോ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ബി​​​ബി​​​സി ഇ​​​വ​​​ർ എ​​​ഴു​​​തു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്ത് വി​​​ടു​​​ന്ന​​​ത്. ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​ൻ മൂ​​​ന്ന് മാ​​​സം മ​​​ലാ​​​ല​​​യു​​​ടെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ച​​​തും ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നു മു​​​സ്ര​​​ത്ത് പ​​​റ​​​യു​​​ന്നു. ഇ​​​തേ​​​സ​​​മ​​​യം മു​​​സ്ര​​​ത്തി​​​ന്‍റേത് വെ​​​റും സം​​​ശ​​​യം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഇ​​​വ​​​ർ 2014ൽ ​​​പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും പാ​​​ർ​​​ട്ടി വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. തെ​​​ഹ​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി​​​യം​​​ഗ​​​മാ​​​ണ് മു​​​സ്ര​​​ത്ത്.