കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽനിന്നു തിരിച്ചിറങ്ങുന്നതിനിടെ കാണാതായ ഇന്ത്യൻ പർവതാരോഹകനെ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ രവി കുമാറിനെയാണ് 8200 അടി ഉയരെ ബാൽക്കണി എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു 200 അടി താഴ്ചയിലേക്കു വീണു കാണാതായത്. കുമാറിന്റെ ഗൈഡ് ലക്പ വോംഗ്യ ഷേർപ്പയെ ക്യാപ് നാലിൽ അബോധാവസ്ഥയിൽ കണ്ടെത്തി.
കൊടുമുടിയുടെ ഉയരത്തെത്തി തിരിച്ചിറങ്ങുന്നവർ വിശ്രമിക്കുന്ന ആദ്യ പോയിന്റാണ് ബാൽക്കെണി. ഈ സീസണിൽ നേപ്പാളിൽനിന്ന് എവറസ്റ്റ് കീഴടക്കാനെത്തി മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം ഇതോടെ അഞ്ചായി.
20നാണ് കുമാർ എവറസ്റ്റ് കൊടുമുടിയിലെത്തിയത്. എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെഅമേരിക്കൻ പർവതാരോഹകൻ റോളണ്ട് ഇയർവുഡിനെ(50) ഞായറാഴ്ച ഡെത്ത് സോണിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. റോളണ്ട് ഉൾപ്പെടുന്ന 16 അംഗമാണ് നേപ്പാളിൽനിന്നു കൊടുമുടി കയറിയത്.