കോട്ടയം: ഗോരക്പൂർ രൂപത വികാരി ജനറാളായി ഫാ. സിബി ജോസഫ് ചെറുശേരിൽ നിയമിതനായി. ഗോരക്പൂർ ബിഷപ് തോമസ് തുരുത്തിമറ്റമാണ് നിയമനം നൽകിയിരിക്കുന്നത്. 1996 മേയ് രണ്ടിനു പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ഗോരക്പുർ സെന്റ് ജോസഫ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി, ഗോരക്പൂർ ലിറ്റിൽ ഫ്ളവർ സ്കൂൾ പ്രിൻസിപ്പൽ, ഘോരാബാർ സെന്റ് ജോസഫ് ഇന്റർ കോളജ് പ്രിൻസിപ്പൽ, ഗോരക്പൂർ സെന്റ് ജോസഫ് വിമൻസ് കോളജ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
പാലാ രൂപതയിലെ കുറിച്ചിത്താനം സെന്റ് തോമസ് പള്ളി ഇടവകയിൽ ചെറുശേരിൽ ജോസഫ് - മേരി ദന്പതികളുടെ മകനാണ്. വാരാണസി വിശ്വജ്യോതി ഗുരുകുലത്തിൽ തത്ത്വശാസ്ത്രവും സാത്ന സെന്റ് എഫ്രേം കോളജിൽ ദൈവശാസ്ത്രവും പഠിച്ചു.
സാഹിത്യത്തിലും സാന്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. ക്ലരീഷ്യൻ സഭാംഗമായ ഫാ. സോജി ചെറുശേരിൽ സഹോദരനാണ്.