തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി ഇന്നലെ വരെ അപേക്ഷിച്ചത് 4,53,877 വിദ്യാർഥികൾ. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ജൂണ്‍ ഒമ്പതു വരെ നീട്ടിയ കോടതി വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്നു കോടതി പരിഗണിക്കും.
അപേക്ഷാ തീയതി നീട്ടി കോടതി ഉത്തരവുള്ള സാഹചര്യത്തിൽ അപേക്ഷാ സമർപ്പണം തുടരുകയാണ്. ഇന്നലെക്കൊണ്ട് അപേക്ഷാ സമർപ്പണം അവസാനിക്കുമായിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ ഫലം വരുന്നതുവരെ അപേക്ഷിക്കാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ ഒമ്പതു വരെ കോടതി നീട്ടിയത്.
ഇന്നലെ വരെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറംകാ രാണ്. 77326 പേർ. കോഴിക്കോട്- 45451 , പാലക്കാട്- 43348, തിരുവനന്തപുരം -36812, കൊല്ലം -33817, പത്തനംതിട്ട -15177, ആലപ്പുഴ-26627, കോട്ടയം-23654, ഇടുക്കി -13680, എറണാകുളം -36270, തൃശൂർ -39012, വയനാട-11213, കണ്ണൂർ-34044, കാസർഗോഡ്- 17441 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം.