കൊച്ചി: സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നു തിരുവനന്തപുരത്ത് അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നു സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു. മധ്യവേനൽ അവധിക്കാലത്ത് ക്ലാസ് പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശം ഉണ്ടാക്കിയിരിക്കുന്ന പ്രായോഗിക പ്രശ്നങ്ങൾ അടക്കമുള്ള സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഇന്നു രാവിലെ പത്തരയ്ക്കു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് യോഗം.