തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും, അഖിലേന്ത്യാ ക്വോട്ടയിൽനിന്നു ‘റിവർട്ട്' ചെയ്യപ്പെട്ട സീറ്റുകളിലെയും പുതുതായി അനുവദിക്കപ്പെട്ട സീറ്റുകളിലേക്കും, കൽപ്പിത സർവകലാശാല, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലേയയ്ക്കും പിജി മെഡിക്കൽ കോഴ്സുകളിലേക്കുമുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www. cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ടുമെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശനപരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഇന്നു മുതൽ 26 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ അല്ലെങ്കിൽ ഓണ്‍ലൈൻ പേയ്മെന്റ് ആയോ ഒടുക്കണം. എസ്ബിഐ ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 26ന് വൈകുന്നേരം അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുളള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം.
മൈനോരിറ്റി/എൻആർഐ ക്വോട്ടയിൽ ഉൾപ്പെട്ട സ്വകാര്യ സ്വാശ്രയ കോളജിൽ/കൽപ്പിത സർവകലാശാലയിൽ പ്രൊവിഷണൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നാളെ രാവിലെ ഒൻപതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നടക്കുന്ന കൗണ്‍സിലിംഗിന് അസൽ രേഖകളുമായി ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം. 04712339101, 2339102, 2339103, 2339104.