തിരുവനന്തപുരം: കൊട്ടും കുരവയുമായി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഇടുക്കിയില്‍ നടത്തിയ പട്ടയ വിതരണം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉപാധിരഹിത പട്ടയങ്ങള്‍ നല്‍കുമെന്നാണ് പ്രചരിപ്പിച്ചതെങ്കിലും ഉപാധികളോടെയുള്ള പട്ടയങ്ങളാണ് നല്‍കിയത്. നേരത്തേ ഉണ്ടായിരുന്ന പത്ത് ഉപാധികള്‍ ഇന്ന് വിതരണം ചെയ്ത പട്ടയങ്ങളിലും അതേപടി ഉണ്ട്. മൂന്നാം വകുപ്പില്‍ കൈമാറ്റം സംബന്ധിച്ചുള്ള ഭേദഗതിയാകട്ടെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതുമാണ്. പഴയ പട്ടയത്തില്‍ അതും ഉണ്ട്. യഥാര്‍ഥത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാക്കി വച്ചിരുന്ന പട്ടയങ്ങളാണ് ഇടതു സര്‍ക്കാര്‍ വിതരണം ചെയ്തത്. അതിനാണ് ഒരു വര്‍ഷത്തെ കാലതാമസമുണ്ടായത്. പറഞ്ഞതിന്റെ പകുതി പോലും നല്‍കിയതുമില്ല.
1964 ലെ ഭൂമിപതിവ് ചട്ടമനുസരിച്ച് പട്ടയം നല്‍കുമെന്നാണ് പ്രചരിപ്പിച്ചതെങ്കിലും ഒരു പട്ടയം പോലും നല്‍കിയില്ല. റൂള്‍ 93 അനുസരിച്ച് ഉപാധികളോടെയുള്ള പട്ടയങ്ങളാണു നല്‍കിയത്. ഇടുക്കി അണക്കെട്ടിന്റെ പദ്ധതിപ്രദേശത്ത് പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കുമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ലെന്നു ചെന്നിത്തല പറഞ്ഞു.
. പെരിഞ്ഞാന്‍കുട്ടി, കൂത്തുംഗല്‍, അയ്യപ്പന്‍കോവില്‍ മേഖലകളിലെ പട്ടയം നല്‍കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.